കണ്ണൂർ:തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനുള്ള അവസാന തീയതി ആഗസ്ത‌് 12 വരെ നീട്ടിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു.


ഇന്ന് (ആഗസ്തത് 7) ആയിരുന്നു മുൻപരിചയപ്രകാരം പേര് ചേർക്കുന്നതിനുള്ള അവസാന ദിനമായി നിശ്ചയിച്ചിരുന്നത്. വോട്ടർമാർക്ക് കൂടുതൽ അവസരമൊരുക്കുന്നതിന്റെ ഭാഗമായി തിയതി ആഗസ്‌ത് 12 വരെ നീട്ടി.
പുതിയ വോട്ടർമാർക്കും പേരില്ലാത്തവർക്കും ഇനി അടുത്ത 5 ദിവസങ്ങൾക്കകം അപേക്ഷ സമർപ്പിക്കണം.
Last date for adding name to voter list extended: Submissions can be made till August 12